മരത്തടികള്‍ക്കു മുകളില്‍ കളിക്കവെ വിദ്യാര്‍ഥി വീണുമരിച്ചു

Web Desk
Posted on May 21, 2018, 8:18 pm

മഞ്ചേശ്വരം: മരമല്ലിനുസമീപം കൂട്ടിയിട്ട മരത്തടികള്‍ക്കു മുകളില്‍ കളിക്കവെ വിദ്യാര്‍ഥി വീണുമരിച്ചു. വോര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഗംഗാധര ആചാര്യ‑ശാരദ ദമ്പതികളുടെ മകനും കാളിയൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയുമായ ശ്രാവന്ത് ആചാര്യ(ഒമ്പത്)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് 6.30ഓടെയാണ് സംഭവം. വീണു പരിക്കേറ്റ ശ്രാവന്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ മംഗല്‍പാടി സിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരുവിലേയ്ക്ക് കൊണ്ടുപോകാന്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. മംഗളുരുവിലേയ്ക്കുള്ള വഴിമധ്യേയാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വീഴ്ചയുടെ ആഘാതത്തില്‍ കരളിന് ക്ഷതം സംഭവിച്ചെന്നും 600 മില്ലിലീറ്റര്‍ രക്തം കട്ടപിടിച്ചതായും ഇതാണ് മരണത്തിനു കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സഹോദരന്‍: ജിതേഷ്.