ടെമ്പോവാന്‍ ബൈക്കിലിടിച്ച്‌ ആര്‍ക്കിടെക്ട്‌ വിദ്യാര്‍ത്ഥി മരിച്ചു

Web Desk
Posted on December 07, 2019, 7:34 pm

വിദ്യാനഗര്‍: ടെമ്പോ വാന്‍ ബൈക്കിലിടിച്ച്‌ ആര്‍ക്കിടെക്ട്‌ വിദ്യാര്‍ത്ഥി മരിച്ചു. മംഗ്‌ളൂരു ബ്യാരിസ്‌ കോളേജിലെ വിദ്യാര്‍ത്ഥി ചെര്‍ക്കള ബേര്‍ക്കയിലെ സിയു മുഹമ്മദ്‌ ഷമ്മാസ്‌ (21) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം 2.45 മണിയോടെ നായന്മാര്‍മൂലയിലാണ്‌ അപകടമുണ്ടായത്‌. ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ നാട്ടുകാര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിത വേഗതയില്‍ എത്തിയ ടെമ്പോ എതിര്‍ ദിശയില്‍ നിന്നുമെത്തിയ ഷമ്മാസിന്റെ ബൈക്കിലിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്‌ ഉമ്മര്‍ ഏതാനും വര്‍ഷം മുമ്പ്‌ ഉണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടിരുന്നു. മാതാവ്‌: സാറ. സഹോദരങ്ങള്‍: ഷിബിലി ( കരാറുകാരന്‍ ), ഷിഫാന. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം രാത്രിയോടെ ബേര്‍ക്ക ജുമാമസ്‌ജിദ്‌ ഖബറടക്കി.