മാവടിയിൽ കുളത്തിൽ വീണ് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാവടി പുത്തൻപുരയ്കൽ സജിയുടെ മകൻ സനു(9) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം. സജിയും ഭാര്യ സോണിയയും ഇളയ മക്കളുമൊത്ത് തൂക്കുപാലത്ത് പോയിരുന്നു. ഈ സമയം മുത്തശിയോടൊപ്പം വീട്ടിലായിരുന്ന സനു കുളിക്കാനായ് പോവുകയായിരുന്നു.
മാതാപിതാക്കൾ തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടി വീട്ടിലില്ലായെന്ന വിവരം അറിഞ്ഞത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെടുങ്കണ്ടം മേൽ നടപടികൾ സ്വീകരിച്ചു. സജി ചപ്പാത്ത് പച്ചക്കാട് സ്വദേശിയാണ്. മാവടിയിൽ കൃഷിത്തോട്ടം നോട്ടക്കാരനായ് ജോലി ചെയ്തു വരികയായിരുന്നു. കൈലാസം സ്കൂളിലെ വിദ്യാർത്ഥിയാണ്.ശരത്ത്, സാന്ദ്ര സഹോദരങ്ങൾ
English Summary: student died after falling into the pool
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.