June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം

By Janayugom Webdesk
February 4, 2020

കൊറോണ വൈറസ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൂന്ന് പേരില്‍ ഒരാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. പഴയങ്ങാടി സ്വദേശിയായ ചൈനയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് കൊറോണ ബാധ ഇല്ലെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നത്.

പൂനെയില്‍ നടത്തിയ രക്ത പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് വ്യക്തമാക്കി. ഉന്നത നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും.

കഴിഞ്ഞ 31 ന് വൈകുന്നേരമാണ് ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തില്‍ വെച്ചത്. മറ്റു രണ്ടു പേര്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ 803ാം നമ്പര്‍ വാര്‍ഡില്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരുടെ രക്ത പരിശോധനാ ഫലം കൂടി ലഭിക്കാന്‍ കാത്തിരിക്കുകയാണ് ആശുപത്രി അധികൃതര്‍.

Eng­lish Sum­ma­ry: stu­dent admit­ted to the kan­nur hos­pi­tal has no corona

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.