Tuesday
18 Jun 2019

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

By: Web Desk | Sunday 19 May 2019 6:36 PM IST


പനമരം: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പനമരം കീഞ്ഞ്കടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലിയുടെ ഇളയ മകന്‍ അജ്മല്‍ (17) ആണ് മരിച്ചത്. നോമ്പെടുക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം പള്ളിയിലായിരുന്നു താമസിച്ചത്.

ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും അരമണിക്കൂറിനു ശേഷമാണ് അജ്മലിനെ പുഴയില്‍ നിന്നും കണ്ടെത്തിയത്. മാതാവ് ആസിയ സഹോദരങ്ങള്‍ ആബിദ്, അസീബ.

YOU MAY ALSO LIKE THIS:

Related News