കണ്ണൂര്‍ ശ്രീകണ്ഠാപുരം തേര്‍ളായി മുനമ്ബത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
തേറലായി ദ്വീപിലെ ഹാഷിമിന്റെ പതിനാറുകാരനായ മകന് അന്‍സബ് ആണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ പുഴയുടെ മധ്യത്തില്‍ വച്ചായിരുന്നു അപകടം.
തളിപ്പറമ്ബില് നിന്നെത്തിയ ഫയര്‍ഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും അന്‍സബിനായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ തെരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
English Summary : Student drowned in river in kannur
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.