Wednesday
11 Dec 2019

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

By: Web Desk | Saturday 13 July 2019 9:39 PM IST


ചെറുവത്തൂര്‍: കാര്യങ്കോട് പുഴയില്‍ കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തുരുത്തി എരിഞ്ഞിക്കീലിലെ കെ വി രാഹുല്‍ (16) ആണ് മരിച്ചത്. (13) വൈകിട്ട് 5.30 ഓടെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ രാഹുല്‍ അബദ്ധത്തില്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു.

കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായ നാട്ടുകാരില്‍ ചിലര്‍ പുഴയില്‍ പുഴയില്‍ ചാടി രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ അഗ്‌നിശമന സേനയും നാട്ടുകാരും, ചന്തേര പൊലീസും നടത്തിയ തെരച്ചിലിലാണ് ഒരു മണിക്കൂറിന് ശേഷം രാഹുലിനെ പുഴയില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ദില്ലിയില്‍ ഹോട്ടല്‍ വ്യാപാരിയായ കെ.വി. രാജീവന്‍- സുജന ദമ്പതികളുടെ മകനാണ് . സഹോദരന്‍: ഋതുരാജ്.

Related News