Web Desk

കോട്ടയം

July 10, 2021, 4:45 pm

മലയാളി മെഡിക്കൽ വിദ്യാർത്ഥി റൊമാനിയയിൽ മുങ്ങിമരിച്ചു

Janayugom Online

മലയാളി മെഡിക്കൽ വിദ്യാർത്ഥി റൊമാനിയയിൽ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനിൽ ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിൻറെയും രേഖയുടേയും മകനാണ് ദേവദത്ത്.

റൊമാനിയയിലെ മൾട്ടോവയിലായിരുന്നു അപകടം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തടാക കരയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ദേവദത്ത് ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

 

Eng­lish summary:Student from ker­ala drowned to death in Romaniya
You may also like this video: