പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Web Desk

നെടുങ്കണ്ടം

Posted on February 26, 2020, 12:05 pm

പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ ചരുവിള പുത്തൻവീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൾ അനഘ(15) ആണ് മരിച്ചത്. കല്ലാർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്ന് സ്കൂളിൽ ഐടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണം ഉണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും അനഘ എത്താതായതിനെത്തുടർന്ന് സ്കൂളിൽ നിന്നും കുട്ടിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് മാതാവ് സുഷമയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ പുളിയൻമലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്നു. സുഷമ അയൽക്കാരെ വിളിച്ച് അന്വേഷിച്ചതിനെത്തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചു.

നെടുങ്കണ്ടം പൊലീസെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പാലക്കാട് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ ആദർശ് ഏക സഹോദരനാണ്.