9-ാം ക്ലാസ് വിദ്യാര്‍ഥിയ്ക്കു നിര്‍ബന്ധിച്ചു മദ്യം നല്കിയ യുവാവ് പൊലീസ് പിടിയില്‍. അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ചൂനാട്ട് വാടകയ്ക്കു താമസിക്കുന്ന വള്ളികുന്നം തെക്കേമുറി ഷമീര്‍ മന്‍സിലില്‍ ഷമീറാണ് (28) പിടിയിലായിലായത്.വിദ്യാര്‍ഥിയെ ഇയാള്‍ വീട്ടിലേക്കു വിളിച്ചുവരുത്തി നിര്‍ബന്ധിച്ചു മദ്യം നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വൈകിട്ടു സ്കൂളില്‍ നിന്നെത്തിയ വിദ്യാര്‍ഥിയെ 5 മണിയോടെ കാണാതായതിനെ തുടര്‍ന്ന് അമ്മ നടത്തിയ അന്വേഷണത്തില്‍ രാത്രി ഏഴുമണിയോടെ ഷമീറിന്റെ വീട്ടില്‍നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബോധം തെളിയാഞ്ഞതിനെ തുടര്‍ന്ന് വള്ളികുന്നം പൊലീസ് എത്തി കായംകുളം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സ നല്‍കിയിട്ടും ബോധം തെളിയാഞ്ഞതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഷമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. അതേസമയം വിദ്യാര്‍ഥി മദ്യപിച്ച ശേഷം തന്റെ വീട്ടില്‍ എത്തുകയായിരുന്നുവെന്നാണു ഷമീര്‍ പറയുന്നത്.
English summary: Student hospitalized after being drunk
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.