സ്കൂൾ വിദ്യാര്‍ത്ഥിനികളെ കൂട്ടബലാത്സംഗം ചെയ്യാൻ പദ്ധതിയിട്ട ഇൻസ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പിലെ അംഗമായ വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ. ബോയ്സ് ലോക്കർ റൂം എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ഡൽഹിയിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിയാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. വിദ്യാർത്ഥിയുടെ മൊബൈൽ ഫോണും ഡൽഹി പൊലീസിന്റെ സൈബർ സെൽ പിടിച്ചെടുത്തിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗങ്ങളായ 20 ലധികം പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലെ അഞ്ച് സ്കൂളുകളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ പ്രചാരണവും കമന്റുകളുമാണ് ഗ്രൂപ്പിൽ നടത്തിയിരുന്നത്.
ഇതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഏറെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടിയാണ് തന്റെ സഹപാഠികളടക്കം ഉള്‍പ്പെട്ട കൗമാരക്കാരുടെ വൈകൃതങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്.
Scary and numbing!
I personally don’t have words for this. The mindset of these 16–17 year old boys are disgusting. And they don’t have any sort of guilt even all the things are public.
This is why it is so important to teach your sons how to behave.#boyslockerroom pic.twitter.com/4xlYUEveL7— Alisha Bari (@BariAlisha) May 4, 2020
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.