Web Desk

January 08, 2020, 10:11 am

തുടർക്കഥയായി പ്രണയപ്പക; കലൂരിലെ 17 കാരിയുടെ കൊലപാതകത്തിൽ ആൺസുഹൃത്തിനെ കുടുക്കിയത് നിർണായക വിവരങ്ങൾ

Janayugom Online

കൊച്ചി: ആൺസുഹൃത്ത് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഗോപിക(ഇവ)യുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷാ(26)യുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം കുത്തുകളേറ്റ നിലയിലാണ് മൃതദേഹം. ചൊവ്വാഴ്ചയാണ് ഇവയെ കാണാനില്ലെന്ന പരാതിയിൽ സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ, പ്രതി സഞ്ചരിച്ച കാർ മലക്കപ്പാറയിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവുകൾ ഉണ്ടായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കൊലയെ കുറിച്ചുള്ള വിവരം പൊലീസിനോട് പ്രതി വെളിപ്പെടുത്തിയത്. തുടർന്ന് മൃതദേഹം മലക്കപ്പാറയിലെ കാട്ടിൽ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈവയെ കാണാനില്ലെന്ന് അതിരപ്പള്ളി പൊലീസിന് പരാതി ലഭിച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് സഫർ പിടിയിലായത്. ഈവയും സഫറും കാറിൽപോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മലക്കാപ്പറവഴി കടന്നുപോകുമ്പോൾ ഇരുവരും കാറിൽ ഉണ്ടായിരുന്നു. എന്നാൽ വാൽപ്പാറയിലെത്തിയപ്പോൾ സഫർ മാത്രമാണ് കാറിലുണ്ടായിരുന്നത്. തമിഴ്‌നാട് പൊലീസ് നടത്തിയ തെരച്ചിലിൽ കാറിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇതോടെ സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഈവയുടെ മൃതദേഹം മലക്കപ്പാറയിലെ കാട്ടിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മലക്കപ്പാറയിലെ പൊലീസും തമിഴ്‌നാട് പൊലീസും സംയുക്ത തെരച്ചിൽ നടത്തുകയായിരുന്നു.

എന്നാൽ സഫർ തന്റെ മകളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ഇവയുടെ അച്ഛൻ വിനോദ് പറഞ്ഞു. പല തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിനോദ് പറഞ്ഞു. താക്കീത് ചെയ്തപ്പോൾ ശല്യം ചെയ്യില്ലെന്ന് സഫർ ഉറപ്പ് നൽകിയതാണ് എന്നും അച്ഛൻ വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം ആസൂത്രിതമായിരുന്നു, യുവാവുമായി ഇനി സൗഹൃദം തുടരാനാവില്ലെന്നും പറഞ്ഞതിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതായി പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry: Stu­dent kil led and thrown into for­est the body found

You may also like this video