March 23, 2023 Thursday

മലപ്പുറത്ത് രണ്ട് കുട്ടികളെ കാൺമാനില്ല: തെരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്

Janayugom Webdesk
മലപ്പുറം
February 28, 2020 10:56 am

നിലമ്പൂരിൽ രണ്ട് കുട്ടികളെ കാണാതായതായി പരാതി . ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹീന്‍ സുഹൃത്തും സഹപാഠിയുമായ അജിന്‍ഷാദ് എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .

നിലമ്പൂർ അ​ക​മ്ബാ​ടം ന​മ്ബൂ​രി​പൊ​ട്ടി​യി​ലെ വ​ലി​യാ​ട്ട് ബാ​ബു​വി​ന്‍റെ മകനാണ് ഷഹീന്‍ . ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഷ​ഹീ​ന്‍ രാ​വി​ലെ സ്കൂ​ളി​ല്‍ പോ​യ​തി​ന് ശേ​ഷം വീട്ടില്‍ തി​രി​ച്ചെ​ത്തി​യി​ല്ല. ഇതോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്.

സുഹൃത്ത് അജിന്‍ഷാദിനെ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത് ഇന്ന് രാവിലെയാണ്. കുട്ടികള്‍ എവിടെ പോയെന്നതിനെ കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇരുവര്‍ക്കുമായി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പൊലീസ് കുട്ടികളെ കാണാതായ സന്ദേശം കൈമാറിയിട്ടുണ്ട്.

Eng­lish sum­ma­ry: nil­am­boor stu­dent miss­ing case

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.