സയനയെയും ദൃശ്യയെയും കാണാതായിട്ട് അഞ്ചു ദിവസം; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്

Web Desk

കണ്ണൂര്‍

Posted on November 23, 2018, 8:29 pm

കണ്ണൂര്‍ പാനൂരില്‍ നിന്നും അഞ്ചു ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ഥിനികളെ കുറിച്ച്‌ യാതൊരു സൂചനകളില്ല. അയല്‍വാസികളും സുഹൃത്തുക്കളുമായ സയന (20), ദൃശ്യ (20) എന്നിവരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. അയല്‍ സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

അയല്‍വാസികളും സുഹൃത്തുക്കളുമായ വിദ്യാര്‍ഥിനികളെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും.

പതിവ് പോലെ കോളജിലേക്ക് പോയ ഇരുവരും വീട്ടിലേക്ക് തിരികെ എത്തിയില്ല. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കാണാതായ ദിവസം രാവിലെ 11 മണിമുതല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആണ്.