ആളുമാറി മര്‍ദ്ദനം: പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

Web Desk
Posted on March 01, 2019, 8:27 am

കൊല്ലം: ആളുമാറി മര്‍ദിച്ചതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. പ്രതിക്കെതിരെ  കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണശേഷം വൈകീട്ട് ജില്ലാ ജയിലില്‍ എത്തിയ പൊലീസിന് വിനീതിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ഫെബ്രുവരി 16 നാണ് സംഭവം നടക്കുന്നത്.  ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിക്കും. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന്  പൊലീസ് വ്യക്തമാക്കിയിരുന്നു.