കുസാറ്റ് വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കാറിടിച്ച് വീഴ്ത്തി ആക്രമിച്ചതായി ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന്റെ അഡിമിനിസ്ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചു.
പരിക്കേറ്റ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോളേജ് ഹോസ്റ്റലിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിലാണ് ആസിലിനെ കോളേജ് മെയിന്‍ ഗേറ്റിന് സമീപം വെച്ച് കാറിടിച്ച് വീഴ്ത്തി ആക്രമിക്കുന്നത്. തങ്ങള്‍ സംഘടനയ്ക്കെതിരെയല്ലെന്നും, സംഘടനയ്ക്കുള്ളിലെ ചില നേതാക്കന്മാരുടെ പ്രവൃത്തിക്കെതിരെയാണ് രംഗത്തു വന്നതെന്ന് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചു. ഹോസ്റ്റല്‍ മെസ്സില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
English Summary: Student protests against SFI leaders in kusat
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.