Friday
19 Jul 2019

യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസിൽ സംഘർഷം: ഒരാള്‍ക്ക് കുത്തേറ്റു

By: Web Desk | Friday 12 July 2019 1:35 PM IST


തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസിൽ  ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു . അടിപിടിക്കിടെയാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റത്. വിദ്യാർത്ഥിയെ   ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.

രണ്ടു ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു . അതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഇന്നും സംഘര്‍ഷം അരങ്ങേറിയത്.

Related News