June 7, 2023 Wednesday

Related news

May 10, 2023
March 6, 2022
December 29, 2021
June 14, 2021
April 15, 2021
December 19, 2020
November 4, 2020
October 4, 2020
July 8, 2020
June 21, 2020

നിറത്തെ ചൊല്ലി തർക്കം വിദ്യാർത്ഥിനിയെ പതിനാലുകാരൻ കുത്തിക്കൊന്നു

Janayugom Webdesk
ന്യുയോർക്ക്
February 16, 2020 12:42 pm

നിറത്തെ ചൊല്ലി തർക്കം പതിനാലുകാരൻ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ന്യൂയോർക്ക് സർവകലാശാലയിലെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബർനാഡ് കോളേജ് വിദ്യാർഥിനിയായ ടെസ്സാ മജോർസ് (18) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ പതിനാലുകാരനായ റാഷൻ വെയ്വറെ പൊലീസ് അറസ്റ്റ് ചെയ്തു.

മോർണിങ്സൈഡ് പാർക്കിന് സമീപം ഡിസംബർ 11നായിരുന്നു സംഭവം നടന്നത്. ബർനാഡ് കോളേജിനെയും കൊളംബിയ സർവകലാശാലയെയും ഭാ​ഗിക്കുന്ന പാർക്കാണ് ഹർലമിൽ സ്ഥിതി ചെയ്യുന്ന മോർണിങ്സൈഡ്. റാഷൻ കറുപ്പ് നിറക്കാരനും ടെസ്സ വെളുപ്പ് നിറക്കാരിയുമായിരുന്നു. പാർക്കിലെത്തിയ ടെസ്സയുമായി റാഷൻ നിറത്തിന്റെ പേരിൽ തർക്കത്തിലായി. ഇതിനിടെ തന്റെ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് റാഷൻ ടെസ്സയെ കുത്തി കൊല്ലുകയായിരുന്നു.

നെഞ്ചിലും മറ്റ് ശരീരഭാ​ഗങ്ങളിലും ആഴത്തിൽ മുറിവേറ്റ ടെസ്സയെ പാർക്കിലുള്ളവർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ റാഷനെ നീണ്ട ദിവസത്തെ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, മോഷണം എന്നീ വകുപ്പുകളിലാണ് രണ്ടാം വർഷ വിദ്യാർഥിയായ റാഷനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Eng­lish sum­ma­ry: stu­dent stabbed to death

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.