10 November 2025, Monday

Related news

November 10, 2025
November 10, 2025
November 7, 2025
November 6, 2025
November 5, 2025
November 5, 2025
November 5, 2025
November 2, 2025
October 31, 2025
October 26, 2025

അസമില്‍ അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊന്നു

Janayugom Webdesk
ദിസ്പൂർ
July 7, 2024 2:42 pm

ക്ലാസെടുത്തുകൊണ്ടിരിക്കുന്നതിനിടെ അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊന്നു. അസമിലെ ശിവസാ​ഗർ ജില്ലയിലാണ് സംഭവം. കെമിസ്ട്രി അധ്യാപകനായ രാ​ജേഷ് ബാറൂഹ് ബെജവാദയെ(55)ആണ് പ്ലസ്‍വൺ വിദ്യാർത്ഥി കുത്തിക്കൊന്നത്. വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർഥിയെ അധ്യാപകൻ ശകാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നി​ഗമനം. ക്ലാസിലെത്തിയ വിദ്യാർഥി കത്തിയെടുത്ത് അധ്യാപകനെ കുത്തുകയായിരുന്നുവെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുത്താനുപയോ​ഗിച്ച കത്തിയും ക്ലാസ്മുറിയിൽ നിന്ന് കണ്ടെടുത്തു.

Eng­lish Summary:Student stabs teacher to death in Assam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.