മുട്ടു​മ​ട​ക്കി മ​ദ്രാ​സ് ഐ​ഐ​ടി; ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു, വി​ദ്യാ​ര്‍​ഥി​ക​ള്‍ നിരാഹാരസമരം അവസാനിപ്പിച്ചു

Web Desk
Posted on November 19, 2019, 12:31 pm

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഫാ​ത്തി​മ ല​ത്തീ​ഫ് മ​രി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം ഫ​ലം ക​ണ്ടും. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ ഐ​ഐ​ടി അം​ഗീ​ക​രി​ച്ചു.  എ​ല്ലാ വ​കു​പ്പു​ക​ളി​ലും പ​രാ​തി പ​രി​ഹാ​ര​സെ​ൽ രൂ​പീ​ക​രി​ക്കു​മെ​ന്നും മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും ഐ​ഐ​ടി ഡീ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​പ്പ് ന​ൽ​കി.

ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ ഡ​യ​റ​ക്ട​ർ തി​രി​ച്ചെ​ത്തി​യാ​ലു​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഡീ​ൻ അ​റി​യി​ച്ചു. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

നേ​ര​ത്തെ, മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ​ത്തി​മയു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും കു​റ്റാ​രോ​പി​ത​രാ​യ അ​ധ്യാ​പ​ക​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യി ഡീ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.