എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; ആ ത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥി

Web Desk

കൊല്ലം

Posted on June 30, 2020, 6:28 pm

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ വിദ്യാര്‍ത്ഥി ആ ത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആ ത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 98.82 എന്ന റേക്കോര്‍ഡ് വിജയശതമാനമാണ് ഈ വര്‍ഷം. കോവിഡ് വ്യാപനം മൂലം പരീക്ഷകള്‍ മാര്‍ച്ചില്‍ നിര്‍ത്തി വെയ്ക്കുകയായിരുന്നു. എന്നാല്‍ മെയ് അവസാന വാരത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് പുനരാരംഭിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Stu­dent try to sui cide for obtain­ing low mark in SSLC exam­i­na­tion.

you may also like this video;