കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു. ഫെബ്രുവരി രണ്ടിനാണ് വിദ്യാർത്ഥിയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. ജനുവരി 24 നാണ് വിദ്യാർത്ഥി ചൈനയിൽ നിന്നും തിരിച്ചെത്തിയത്. വിദ്യാർത്ഥിയെ 30 ന് എസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡിസ്ചാര്‍ജ് ആയെങ്കിലും ഈ മാസം 26 വരെ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
അതേസമയം, ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ഏറ്റവും കൂടുതൽ വ്യാപിച്ച ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ മരിച്ചത് 242 പേരാണ്. രോഗ ബാധിച്ചവരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടായിരിക്കുന്നത്. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അറുപതിനായിരമായി.
പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന അവകാശപ്പെട്ടതിന് പന്നാലെയാണ് ഒറ്റദിവസംകൊണ്ട് ഇത്രയധികം പേര് മരിച്ചത്. ഗുരുതര സാഹചര്യം നിലനിൽക്കുന്നതിനാൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിൽ തുടരുകയാണ്.
English Summary: The student has been discharged in Alappuzha medical college.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.