കൂട്ടുകാരിയുടെ നഗ്‌നഫോട്ടോ കാമുകന് അയച്ചുകൊടുത്ത വിദ്യാര്‍ഥിനി അറസ്റ്റില്‍

Web Desk
Posted on November 06, 2018, 8:40 pm

കോതമംഗലം: കൂട്ടുകാരിയുടെ നഗ്‌നഫോട്ടോ കാമുകന് അയച്ചുകൊടുത്തു,നഗ്നഫോട്ടോ അയച്ചുകൊടുത്ത വിദ്യാര്‍ഥിനിയും കാമുകനും  അറസ്റ്റില്‍.  അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്‌ലി (23) യെയും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററെയു (25) മാണ് പൊലീസ് പിടികൂടിയത്.

കാലടിയില്‍ ടയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരുന്ന അരുണിനെയും കോതമംഗലത്തെ സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിനി ആഷ്ലിയേയുമാണ് കോതമംഗലം പൊലീസ് സംഘം പിടികൂടിയത്.

അറസ്റ്റിലായ പെണ്‍കുട്ടിയുടെ ഫോണ്‍ കൂട്ടുകാരി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സ്വകാര്യത പകര്‍ത്തി സാമൂഹ്യ മാധ്യമങ്ഹള്‍ വഴി കൈമാറ്റം ചെയ്തുവെന്നതാണ് പെണ്‍കുട്ടിക്കെതിരേ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇതിനു പ്രോത്സാഹനം നല്‍കിയതിന്റെ പേരിലാണ് യുവാവിനെ അറസ്റ്റു ചെയ്തത്.