Web Desk

കരുവൻതുരുത്തി

January 12, 2021, 9:12 pm

പന്തെടുക്കാൻ പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Janayugom Online

പന്തെടുക്കാൻ പുഴയിലിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു മുങ്ങി മരിച്ചു. കരുവൻതുരുത്തി വേട്ടുവൻ തൊടി അബ്ദുൽ ഗഫൂറിൻ്റെ മകൻ മുർഷിദ് (18) ആണ് തിങ്കളാഴ്ച വൈകുന്നേരം ചാലിയാറിലെ ഓലശ്ശേരിക്കടവിൽ മുങ്ങി മരിച്ചത്. ഫാറൂക്ക് കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ്. കുട്ടികൾ കളിച്ചു കൊണ്ടിരുന്ന പന്ത് പുഴയിൽ വീണപ്പോൾ അതെടുത്തു കൊടുക്കുവാൻ പുഴയിലിറങ്ങുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മഠത്തിൽപ്പാടം പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു. മാതാവ് സലീന. സഹോദരങ്ങൾ: മുബഷിർ, അബ്ദുൽ ഫത്താഹ്, നബുഹാൻ, മുഫീദ.

ENGLISH SUMMARY:student who went to the riv­er for the ball was flowed away
You may also like this video