Monday
18 Feb 2019

ഡോ. സദ്ദാംനവാസ് ,ഉന്നത ലക്‌ഷ്യം നേടിയ സാധാരണക്കാരൻ

By: Web Desk | Saturday 28 April 2018 1:46 PM IST

സിവില്‍ സര്‍വ്വീസില്‍ 380ാം റാങ്ക് നേടിയ ഹോമിയൊ ഡോക്ടര്‍ നാടിന്റെ  അഭിമാനമായി. കൊല്ലം ചിതറ സ്വദേശി ബദറുദ്ദീന്റെ മകന്‍ ഡോക്ടര്‍ സദ്ദാം നവാസാണ് സിവിൽ സർവീസ് നേടിയത്.

ചിതറ പഞ്ചായത്തിലെ തലവരമ്പ്  തെക്കുംകര വീട്ടില്‍ ബദറുദീന്റെ 27 വയസ്സുള്ള മകന്‍ സദ്ദാം നവാസ് ചിതറ ഗവണ്‍മെന്റ് എല്‍ പി എസി ലും ചിതറ ഗവണ്‍മെന്‍റ്റ് ഹൈസ്കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിതാവിന്റെ സഹോദരി സഫിലയുടെ സംരക്ഷണയിലായിരുന്നു പഠനം.

തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നും ഫസ്റ്റ് ക്ലാസോടെയാണ് ഹോമിയോയില്‍ ബിരുദം നേടിയത്.

കഴിഞ്ഞവര്‍ഷം ഇന്‍റര്‍വ്യൂ വരെ എത്തിയെങ്കിലും സിവില്‍ സര്‍വീസ് കിട്ടിയില്ല ഇക്കുറി 380ാം റാങ്കോടെ സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. മാധ്യമപ്രവര്‍ത്തകനായ ഷാനവാസ് മൂത്ത സഹോദരനാണ് മുബീന റുബീന എന്നിവര്‍ സഹോദരിമാരും.

സിവില്‍ സര്‍വീസിനായി തിരഞ്ഞെടുത്ത വിഷയം മലയാളമായിരുന്നു.