കാമറൂണില്‍ സര്‍ക്കാര്‍ സ്കൂളിന് നേരെയുണ്ടായ ആകമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെട്ടു. യുദ്ധം നാശം വിതച്ച ആംഗ്ലോഫോണ്‍ പ്രദേശത്താണ് സംഭവം. മൂന്ന് തോക്കുധാരികളാണ് സ്കൂളിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 12 മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
2017 മുതല്‍ വിമരുടെ ആക്രമണം നടക്കുന്നയിടമാണ് ഈ പ്രദേശം. ആക്രമണത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം അടച്ചിട്ട നൂറിലധികം സ്കൂളുകള്‍ തുറന്ന് രണ്ട് മാസത്തിനിടെയാണ് അജ്ഞാതര്‍ വെടിവയ്പ്പ് നടത്തിയത്.
English Summary: Students and a teacher were killed when an unidentified man opened fire on a school
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.