May 27, 2023 Saturday

Related news

May 26, 2023
May 26, 2023
April 22, 2023
September 30, 2022
August 28, 2022
August 24, 2022
August 10, 2022
August 9, 2022
June 21, 2022
April 15, 2022

അപ്പാർട്ട്മെന്റിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി; വിദ്യാർത്ഥികൾ അറസ്റ്റിൽ

Janayugom Webdesk
December 13, 2019 7:11 pm

ബംഗളൂരു: കര്‍ണാടകയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. എല്‍എസ്ഡി എന്നറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈതൈലാമൈഡ് ഉള്‍പ്പെടെയുള്ള മരുന്നുകളും പരിശോധനയില്‍ കണ്ടെത്തി. ഡാര്‍ക്ക് വെബ് വഴി നെതര്‍ലാന്‍ഡില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വിത്തുകള്‍ വാങ്ങിയത്.

അപ്പാര്‍ട്ട്‌മെന്റിന്റെ അകത്ത് പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് കഞ്ചാവ് കൃഷി നടത്തിയത്. അന്തരീക്ഷ താപം ക്രമീകരിക്കാനായി എന്‍ഇഡി ലൈറ്റുകളും ക്രമീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.