ലിനിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാൻ വിദ്യാർത്ഥികൾ എത്തി

Web Desk
Posted on December 26, 2018, 11:07 pm
നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിസ്റ്റർ ലിനി യുടെ കുടുംബത്തോടൊപ്പം നടത്തിയ ക്രിസ്മസ് ആഘോഷം
പേരാമ്പ്ര: നിപ്പരോഗം പിടിപെട്ട രോഗികളെ ചികിത്സിക്കുന്ന നല്കുന്നതിനിടെ മരണപ്പെട്ട സിസ്റ്റർ
ലിനി സജീഷിന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ വിദ്യാർത്ഥികളെത്തി.
നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയത്.
ചെമ്പനോട ഐസിയുപി സ്കൂളിൽ  നടത്തുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് ലിനിയുടെ വീട്ടിൽ ഇവർ എത്തിയത്. സ്വാഗതസംഘം വൈസ് ചെയർമാൻ ആവള ഹമീദ് അധ്യക്ഷത വഹിച്ചു. കവി കെ ടി സൂപ്പി ലിനിയുടെ ഭർത്താവ് സജീഷിന് ഉപഹാരം നൽകി ചടങ്ങ് ഉദ്ഘാടനം
 ചെയ്തു. എ കെ തറുവയി ഹാജി മുഖ്യാതിഥി ആയിരുന്നു. ലിനിയുടെ മാതാവിനെയും സജീഷിന്റെ പിതാവിനെയും ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ലിനിയുടെ മക്കളായ റിതുൽ, സിദ്ധാർഥ് എന്നിവർക്ക് ക്രിസ്ത്മസ് സമ്മാനം വോളന്റീർ സെക്രട്ടറിമാരായ ആബേൽ ജോസ് ബേബിയും,അലന്റ  സിദ്ധീഖും ചേർന്ന് കൈമാറി.ശീതൾ സന്തോഷ്‌ ലിനി അനുസ്മരണ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ പിസി മുഹമ്മദ്‌ സിറാജ്, കെ പി ഗുലാം മുഹമ്മദ്‌, ആലിക്കോയ മഠത്തിൽ, കെ കെ ഷോബിൻ, രഞ്ജിത്ത്, ബി ആർ വിസ്മയ, നജ ഖദീജ, സിൻസില അസ്ഹർ എന്നിവർ സംസാരിച്ചു.