സഞ്ചാരികളായെത്തിയ വിദ്യാര്‍ത്ഥികള്‍ മലമുകളിലെ മാലിന്യങ്ങള്‍ നീക്കി. തൃകൈപ്പറ്റ സ്വദേശികളായ ഒരു പറ്റം വിദ്യാര്‍ഥികളാണ് കോട്ട മല സന്ദര്ശ്ശിക്കാനായി എത്തിചേര്‍ന്നത്. സ്വപ്നങ്ങളില്‍ പ്രകൃതിഭംഗികൊണ്ട് സ്വര്‍ഗതുല്ല്യമായ കുറുമ്പാലക്കോട്ട മല കണ്ട് പ്രതീക്ഷിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പക്ഷെ നിരാശയായിരുന്നു ഫലം. മാലിന്യത്താല്‍ കുന്നുകൂടിയ കുറുമ്പാലക്കോട്ടെയെയാണ് അവര്‍ക്കവിടെ കാണാനിടയായത്. എന്നാല്‍ വിദ്യാര്‍ഥികള്‍ ശങ്കിച്ചു നില്‍ക്കാതെ തങ്ങളുടെ മനസിലുള്ള കുറുമ്പാലകോട്ടയെ തങ്ങളാലാവുംവിധം വൃത്തിയാക്കാനായി പുറപെട്ടു.
നിമിഷനേരം കൊണ്ടുതന്നെ ഇവര്‍ മലമുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം വൃത്തിയാക്കി വേസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചു.
ഇത്രയും മനോഹനമായൊരിടം അധികൃതര്‍ വേണ്ട വിധം ശ്രദ്ധ ചെലുത്താതെ നശിച്ചു പോകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്.
കുറുമ്പാലക്കോട്ട മല സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ മലമുകളിലെ ആശങ്കകള്‍ പങ്കുവെക്കുന്ന ഒരു കൈപുസ്തകവും തയ്യാറാക്കി. കൈപുസ്ഥകത്തിന്റെ ഒരു കോപ്പി മലയടിവാരത്തെ ജോസഫ് എന്ന പ്രദേശവാസിക്ക് കൈമാറുകയും ചെയ്തു.
കുറുമ്പാലകോട്ടയിലെ പ്രകൃതിദത്തമായ ആവാസ വ്യവസ്ഥ പരിപാലിക്കാന്‍ ഉള്ള അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് ഈ വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.