19 April 2024, Friday

Related news

March 31, 2024
March 30, 2024
March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023
December 7, 2023

വിദ്യാര്‍ത്ഥികളുടെ കൂട്ടക്കരച്ചില്‍, പരിഭ്രമിച്ച് അധ്യാപകര്‍; ഇത് മാസ് ഹിസ്റ്റീരിയയോ? അറിയാം

Janayugom Webdesk
ടെറാഡൂണ്‍
July 30, 2022 1:19 pm

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മാസ് ഹിസ്റ്റീരിയ എന്ന അവസ്ഥ രക്ഷിതാക്കളെയും അധ്യാപകരെയും ഒരു പോലെ ആശങ്കയിലാക്കി. ബാഗേശ്വറിലാണ് സംഭവം. പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളാണ് ക്ലാസ് റൂമിന് പുറത്ത് നിലത്ത് കിടന്ന് ഉരുളുകയും, തലയിട്ടടിക്കുകയും, അലറി കരയുകയും ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പരിഭ്രമിച്ച് നില്‍ക്കുന്ന അധ്യാപകരെയും അധികൃതരെയും വീഡിയോയില്‍ കാണാന്‍ കഴിയും. കഴി‍‍‍ഞ്ഞ രണ്ട് ദിവസമായാണ് വിദ്യാര്‍ത്ഥികളില്‍ ഇത്തരത്തിലുള്ള മാറ്റം കണ്ടത്. അൽമോറ, പിത്തോരഗഡ്, ചമോലി തുടങ്ങിയ സമീപ ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ മാസ് ഹിസ്റ്റീരിയ സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. 

അസാധാരണമായ പെരുമാറ്റങ്ങൾ, ചിന്തകൾ, വികാരങ്ങൾ, ഒരു കൂട്ടം ആളുകൾക്കിടയിലുണ്ടാകുന്നതിനെയാണ് മാസ് ഹിസ്റ്റീരിയ എന്ന് പറയുന്നത്. വൈകാരികമോ മാനസികമോ ആയ പിരിമുറുക്കത്താൽ മനുഷ്യരിലുണ്ടാകുന്ന അവസ്ഥയാണിത്. കൺവേർഷൻ ഡിസോർഡർ അല്ലെങ്കിൽ മാനസികാരോഗ്യത്തിലുണ്ടാകുന്ന മാറ്റമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഈ മാസ് സൈക്കോജെനിക് അവസ്ഥയ്ക്ക് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല. 

പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലും മാസ് ഹിസ്റ്റീരിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് നൃത്തം ചെയ്യുകയായിരുന്നു. മാസ് ഹിസ്റ്റീരിയ പെട്ടന്നാണ് ആളുകളില്‍ ഉണ്ടാകുന്നതും അപ്രത്യക്ഷമാകുന്നതും. ഗ്രൂപ്പായി ആളുകള്‍ ചിന്തിക്കുന്നതും മാസ് ഹിസ്റ്റീരയ്ക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മനുഷ്യനില്‍ അമിത സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാരിരീകമായും മാനസികമായും ഈ അവസ്ഥ അവരില്‍ കണാറുണ്ട്.

Eng­lish Sum­ma­ry: stu­dents cry­ing, pan­icked teach­ers; Is it mass hysteria?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.