Web Desk

December 17, 2019, 9:28 am

വിദ്യാർത്ഥിയുടെ മരണം: അധ്യാപകരും ഡോക്ടറും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

Janayugom Online

കൊച്ചി: വയനാട് സുൽത്താൻ ബത്തേരിയിൽ സർവജന സ്കൂൾ വിദ്യാർത്ഥിനി ഷെഹ്ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളായ അധ്യാപകരും ഡോക്ടറും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും.

അധ്യാപകരായ ഒന്നാം പ്രതി സിവി ഷജിൽ, മൂന്നാം പ്രതി വൈസ് പ്രിൻസിപ്പാൾ കെകെ മോഹനൻ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയി എന്നിവരാണ് ഹർജി നൽകിയത്.

ഷെഹ്ലയുടെ മരണം പാമ്ബ് കടിച്ചാണെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതിൽ ബോധപൂർവ്വം വൈകിപ്പിക്കിൽ ഉണ്ടാക്കിയിട്ടില്ലെന്നാണ് പ്രതികൾ പറയുന്നത്. ഷെഹ്ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ ഹൈക്കോടതി സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

you may also like this video