Janayugom Online
janayugom paper

പ്രളയ വാര്‍ത്തകള്‍ വരച്ച് ചെറുകോട് സ്‌കൂളിലെ ചുമരുകള്‍

Web Desk
Posted on September 17, 2018, 10:54 pm

മലപ്പുറം: സംസ്ഥാനത്തെങ്ങും താണ്ഡവമാടിയ മഹാപ്രളയത്തിന്റെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളുടെയും നിറക്കൂട്ട് ഒരുക്കുകയാണ് വണ്ടൂര്‍ ചെറുകോട് കെഎംഎംഎയുപി സ്‌കൂളിലെ ചുമരുകളില്‍ കലാകാരന്മാര്‍.‘മധുരിക്കും ഓര്‍മ്മകളേ’ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക കൂട്ടായ്മയുടെ ഭാഗമായാണ് പ്രളയകാലത്തെ കേരളത്തിലെ വിവിധ പത്രങ്ങളിലെ മുഖപേജിലെ ചിത്രങ്ങള്‍ വരച്ച് പത്രമാധ്യമങ്ങള്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിന് ആദരവ് പ്രകടിപ്പിച്ചത്. ചടങ്ങ് ചിത്രകാരന്‍ സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു.
പ്രളയം ഏറ്റവും രൂക്ഷമായ 18, 19 തിയ്യതികളിലെ പ്രമുഖ പത്രങ്ങളിലെ മുഖ പേജുകളാണ് എട്ട് ചുമരുകളിലായി വരച്ചിരിക്കുന്നത്. ഇ അബ്ദുല്‍ റസാക്ക് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ റംലത്ത്, ഷൗക്കത്ത് മലയക്കല്‍, എം അജയ്കുമാര്‍, പി ടി സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ പത്രങ്ങളുടെ മുഖചിത്രങ്ങള്‍ ചുവരില്‍ ആലേഖനം ചെയ്തത് ഷാജു നന്നമ്പ്ര, രാജുവിളമ്പരം, രവി കാളികാവ്, വസീര്‍ മമ്പാട്, ഷൗക്കത്ത് വണ്ടൂര്‍ എന്നിവരാണ്. ചടങ്ങില്‍ ദിയ പി നസ്രിന്‍ എന്ന കുട്ടി അവള്‍ക്ക് കിട്ടിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.