ചങ്ങനാശേരി: കുളിക്കാൻ ഇറങ്ങിയ വിദ്യർത്ഥികൾ മുങ്ങി മരിച്ചു. മണിയാറ്റില്‍ കുളിക്കാനിറങ്ങിയ ചങ്ങനാശേരി സ്വദേശികളായ സച്ചിന്‍ (19), ആകാശ് (19) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെ വായ്പൂര്‍ ശാസ്താംകോയിക്കല്‍ തേലപ്പുഴ കടവിലായിരുന്നു സംഭവം.
13 അംഗ വിനോദയാത്ര സംഘത്തിലെ അംഗങ്ങളാണിവര്‍. വിദ്യാര്‍ഥികള്‍ മുങ്ങി താഴുന്നത് കണ്ട മറ്റ് വിദ്യാര്‍ഥികള്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒാടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടിത്തിനായി മൃതദേഹം കൊണ്ടുപോയി.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.