June 4, 2023 Sunday

Related news

June 4, 2023
June 4, 2023
June 4, 2023
June 4, 2023
June 4, 2023
June 3, 2023
June 3, 2023
June 3, 2023
June 3, 2023
June 2, 2023

വിദ്യാർത്ഥികള്‍ ​മുങ്ങിമരിച്ച സംഭവം; മാങ്കുളം പാറക്കുട്ടിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി

Janayugom Webdesk
അടിമാലി
March 3, 2023 8:37 pm

മാങ്കുളത്ത് വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന്​ സ്കൂൾ വിദ്യാർത്ഥികള്‍ ​മുങ്ങിമരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്തെ എല്ലാ ട്രക്കിങ്​ പരിപാടികളും നിരോധിച്ച് ജില്ല കലക്ടർ ഷീബ ജോർജ്​. മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നാണ്​ തീരുമാനം.

സ്കൂൾ വിനോദയാത്ര സംഘത്തെ അനധികൃതമായി വനത്തിൽ ​കൊണ്ടുവന്ന മൂന്ന്​ വാഹന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബിനോജ് അറിയിച്ചു. പ്രദേശത്ത് നിരവധി ദുരന്തങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ്​ നടപടി.

ദുരന്തം നടന്ന വല്യപാറക്കുട്ടി ഭാഗത്തേത്ത് വാഹനങ്ങൾ എത്താതിരിക്കാൻ വനം വകുപ്പ്​ അധികൃതർ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വലിയ കിടങ്ങ്​ തീർത്തു​. അടിമാലി ഫോറസ്റ്റ്​​ റേഞ്ചിൽ മച്ചിപ്ലാവ് സ്റ്റേഷന്​ കീഴിൽ വരുന്ന പ്രദേശമാണ് ഇവിടം.

Eng­lish Summary;Students drown­ing inci­dent; Secu­ri­ty arrange­ments have been made at Manku­lam Parakutty

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.