ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; അറുപത് കുട്ടികൾ ആശുപത്രിയിൽ

Web Desk
Posted on November 06, 2019, 3:34 pm

കർണാടക: സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച അറുപത് കുട്ടികൾ ആശുപത്രിയിൽ. കർണാടകയിലെ ചിത്രദുർഗയിലെ സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികളെയാണ് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

ഉച്ചഭക്ഷണത്തിൽ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു. 125 വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ഉച്ചഭക്ഷണത്തിൻറെ സാമ്ബിൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഇത് രണ്ടാം തവണയാണ് ഇതേ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.