16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 5, 2024
August 13, 2024
August 9, 2024
May 30, 2024
May 8, 2024
December 12, 2023
November 22, 2023
October 31, 2023
October 6, 2023

അധ്യാപക ദിനത്തിൽ മെഗാ കാൻവാസൊരുക്കി വിദ്യാർത്ഥികൾ

Janayugom Webdesk
കോട്ടക്കൽ
September 5, 2024 10:55 pm

കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഡിയർ ടീച്ചർ സ്നേഹാശംസാ മെഗാ കാൻവാസൊരുക്കി വിദ്യാർത്ഥികൾ. പ്രധാന അധ്യാപിക കെ കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു. സ്കൗട്ടിംഗ് സേവനത്തിനുള്ള സംസ്ഥാന അസോസിയേഷൻ ഉന്നത ബഹുമതിയായ ലോങ്ങ് ഡെക്കറേഷൻ അവാർഡ് നേടിയ മുഹമ്മദ് ഫാരിസിനെയും, സർവീസിൽ നിന്നും വിരമിക്കുന്ന പി കെ ഹംസ, കെ മറിയ എന്നീ അധ്യാപകരെയും ആദരിച്ചു.

അധ്യാപകർക്ക് ഓർമ്മകൾ ഹാജർ പറയുമ്പോൾ അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ എഴുതൽ, വിദ്യാർത്ഥികൾക്ക് എന്റെ പ്രിയഗുരുവിന് കത്തെഴുത്ത് മത്സരം എന്നിവ നടത്തി. വിദ്യാർത്ഥികൾ കാൻവാസിൽ പ്രിയപ്പെട്ട അധ്യാപകർക്ക് വിവിധ വർണ്ണങ്ങളിലും, വിവിധ ഭാഷകളിലും അധ്യാപക സ്നേഹാശംസകൾ നേർന്നു. ചടങ്ങിൽ എൻ വിനീത, സ്റ്റാഫ് സെക്രട്ടറി എം മുജീബ് റഹ്‌മാൻ, സി കെ പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.