23 April 2024, Tuesday

“അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ.… മടീൽ ഇരിക്കാലോല്ലേ! !…; സദാചാരവാദികൾക്കെതിരെ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

Janayugom Webdesk
July 21, 2022 10:35 am

കാലം മാറിയിട്ടും ചിന്ത മാറാത്ത സദാചാരവാദികൾക്ക് മറുപടി നൽകി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ (സിഇടി) വിദ്യാ‍ർത്ഥികൾ. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തിലാണ് പ്രതിഷേധവുമായി വിദ്യാ‍ർത്ഥികൾ രംഗത്തെത്തിയത്.

അടുത്തിരിക്കാൻ വിലക്കുമായെത്തിയവ‍ർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. സിഇടി കോളജിന് സമീപത്താണ് സംഭവം നടന്നത്.

ചൊവ്വാഴ്ച വിദ്യാ‍ർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ആൺ കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടി. കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മടിയിലിരുന്ന് പ്രതിഷേധിച്ചത്.

അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയിൽ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് മടിയിലിരുന്നുകൊണ്ട് വിദ്യാർത്ഥികള്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതിനെ പിന്തുണയ്ച്ചുകൊണ്ട് മറ്റ് വിദ്യാര്‍ത്ഥികളും പിന്നീട് രംഗത്തെത്തി.

Eng­lish summary;Students protest against moralists

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.