വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തമിഴ്നാട്ടില്‍ അധ്യാപകന് അറസ്റ്റില്‍. രാമനാഥപുരത്താണ് സംഭവം. 38കാരനായ അധ്യാപകന് വിദ്യാര്‍ത്ഥികളെ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. പോക്സോ നിയമം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്പെഷല്‍ ക്ലാസ് എന്ന പേരില്‍ വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഇയാളുടെ രീതി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
English summary; Students sexually harassed; Teacher arrested in Tamil Nadu
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.