May 28, 2023 Sunday

Related news

May 21, 2023
May 20, 2023
May 18, 2023
May 11, 2023
May 10, 2023
April 18, 2023
April 14, 2023
April 6, 2023
April 3, 2023
March 30, 2023

സഹപാഠികളെ എങ്ങനെ ബലാത്സംഘം ചെയ്യാമെന്ന് വാട്ആപ്പ് ഗ്രൂപ്പിൽ ചർച്ച: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കെതിരെ നടപടി

Janayugom Webdesk
December 18, 2019 6:25 pm

മുംബൈ: സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതായുള്ള വാർത്തകൾ പുറത്തുവരുമ്പോൾ സഹപാഠികളെ ക്രൂരമായി ബലാത്സംഘം ചെയ്യണമെന്ന് വാട്സ്ആപ്പിൽ നിർദേശം നൽകിയിരിക്കുകയാണ് പ്രശസ്തമായ ഒരു അന്താരാഷ്ട്ര സ്കൂളിലെ വിദ്യാർത്ഥികൾ. പ്രശസ്തരായ പലരുടെയും മക്കൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം. സംഭവത്തെ തുടർന്ന് 13നും 14നും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തു.

you may also like this video

സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾക്കെതിരെയാണ് ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടന്നിരിക്കുന്നത്. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ രക്ഷിതാക്കൾ ഗ്രൂപ്പിലെ ചാറ്റ് കണ്ടതോടെയാണ് സംഭവം പുറത്തു വരുന്നത്. നവംബർ 8മുതൽ 30 വരെ നടന്ന ചാറ്റിലാണ് പെൺകുട്ടികളെ ഭീതിപ്പെടുത്തുന്ന തരത്തിൽ ചർച്ചകൾ നടന്നത്. സഹപാഠിയെ എങ്ങനെയെല്ലാം ആസ്വദിക്കാം എന്നതിനെ കുറിച്ചും ഇന്ന് രാത്രി നമുക്ക് ആരെയാണ് കിട്ടുക എന്നും സ്വവർഗരതിയെ കുറിച്ചുമെല്ലാം ഗ്രൂപ്പിൽ ചർച്ചചെയ്യുന്നതായി പരാതിയിൽ പറയുന്നു.

100ഓളം പേജിൽ നിറയുന്ന ചാറ്റിന്റെ വിശദാംശങ്ങളുമായാണ് രക്ഷിതാക്കൾ സ്കൂളിൽ പരാതിയുമായി എത്തിയത്. സംഭവത്തെ തുടർന്ന് പെൺകുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്നതായും രക്ഷിതാക്കൾ പറയുന്നു. പെണ്‍കുട്ടികളെ ഉപഭോഗ വസ്തുക്കളായി കാണുകയും ലൈംഗിക വൈകൃത സ്വഭാവം പുലര്‍ത്തുന്നതുമാണ് ഗ്രൂപ്പിലെ സംഭാഷണങ്ങള്‍ എന്നും പരാതി വ്യക്തമാക്കുന്നു. എട്ടുകുട്ടികൾക്കുമെതിരെ അന്വേഷണം ഉണ്ടാകുമെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.