‘ആരെയും പ്രേമിക്കില്ല, പ്രണയ വിവാഹമില്ല’, പ്രണയ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച്‌ കോളേജ് അധികൃതർ

Web Desk

അമരാവതി

Posted on February 15, 2020, 6:22 pm

വാലന്റൈന്‍സ് ദിനത്തിൽ അപൂർവ സത്യപ്രതിജ്ഞ എടുത്ത് കോളേജ് വിദ്യാർത്ഥികൾ.  ആരെയും പ്രണയിക്കില്ലെന്നും പ്രണയ ബന്ധങ്ങളുണ്ടാകില്ലെന്നും പ്രണയിച്ച്‌ വിവാഹം കഴിക്കില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിജ്ഞ. മഹാരാഷ്ട്രയിലെ മഹിളാ ആൻഡ് കോമേഴ്‌സ് കോളേജിലെ കുട്ടികളാണ് ഇങ്ങനെയൊരു സത്യപ്രതിജ്ഞ എടുക്കേണ്ടി വന്നത്.

‘എനിക്ക് എന്റെ രക്ഷിതാക്കളില്‍ സമ്പൂർണ വിശ്വാസമുണ്ട്. അതുകൊണ്ട് പ്രണയിക്കുകയോ പ്രണയിച്ച്‌ വിവാഹം കഴിക്കുകയോ ഇല്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഇതിന് പുറമേ സ്ത്രീധനം ചോദിക്കുന്ന ആരെയും വിവാഹം കഴിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്’. ഒരു അധ്യാപകന്‍ ചൊല്ലിക്കൊടുക്കുന്ന വാചകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലുന്നതായുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

ആരെയും നിര്‍ബന്ധിച്ച് പ്രതിജ്ഞയെടുപ്പിച്ചതായി അറിവില്ലെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കുര്‍ പറഞ്ഞു. വാധ്രയില്‍ 24 വയസുള്ള വനിതാ അധ്യാപികയെ മുന്‍കാമുകന്‍ തീവച്ചു കൊന്ന സംഭവം കണക്കിലെടുത്താവാം കോളജ് അധികൃതര്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ചികില്‍സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

ENGLISH SUMMARY: Stu­dents take oath on valen­tines day

YOU MAY ALSO LIKE THIS VIDEO