കോവിഡ് 19 ഭീതിക്കിടെ ഫിലിപ്പീന്‍സിലെ മനിലയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. വിദ്യാര്‍ഥികളെ വിമാനത്താവളത്തില്‍ തിരിച്ചുകയറ്റി. ഇന്ത്യന്‍ എംബസി ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. അതേസമയം, മടക്കയാത്രയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി മലയാളികളടക്കം നൂറിലധികം വിദ്യാര്‍ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോസ്ഥര്‍ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ എംബസി വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുകയും വിദ്യാര്‍ഥികളെ തിരികെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
മനിലയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് നല്‍കിയ സമയപരിധി ഇന്നവസാനിക്കും. എന്നാല്‍ തിരികെ വരാനുള്ള വിമാനം സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.