July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

വന്നു കണ്ടു കീഴടക്കി; അവർ വന്നു നേരത്തേ കാണാൻ കണ്ടറിയാൻ

Janayugom Webdesk
December 7, 2019
മാനന്തവാടി: 4 വയസുള്ള ശ്രീനാഥ് മുതൽ 18 വയസ് പ്രായമുള്ള അശ്വിൻ 27 കുട്ടികളാണ് തങ്ങളിത് വരെ കണ്ടിട്ടില്ലാത്ത കോളേജ് കാണാൻ മേരി മാത കോളേജിലെത്തിയത്. ചേട്ടൻമാരോടും ചേച്ചിമാരോടും വിശേഷങ്ങൾ പങ്കുവെക്കാൻ, ക്ലാസ് മുറികളും, കളിക്കളവും, ലാബും, ലൈബ്രറിയും കണ്ട് ഒരു ദിവസം ചെലവഴിക്കാൻ  വൈകല്യങ്ങൾ കൊണ്ട് നാലു ചുവരുകൾക്കുള്ളിൽ ജീവിതം തീർക്കുന്നവരല്ല ഞങ്ങളെന്ന് സമൂഹത്തോട് പറയാൻ, ഭിന്നശേഷി ദിനം തങ്ങളെ തേടിയെത്തുന്ന പതിവ് കാഴ്ചകളേക്കാൾ പുറം ലോകത്ത് ചെന്ന് അവരോടൊപ്പം കൂടാനാണ് തിരുനെല്ലി ബഡ്സ് സ്കൂളിലെ കുട്ടികൾ ഈ തവണ ആഗ്രഹിച്ചത്.
അവരുടെ സ്വപ്നമായിരുന്നു തങ്ങളുടെ വീടും സ്കൂളും വിട്ട് ആടിപ്പാടി ഒരു യാത്ര പോകണമെന്ന് ആ സ്വപ്നം സാക്ഷാത്കരിക്കാൻ അവരുടെ പ്രിയപ്പെട്ട ആഷിഖ് മാഷ് അവർക്കൊപ്പം നിന്നപ്പോൾ അവർ കീഴടക്കിയത് സ്വപ്നം മാത്രമല്ല മേരി മാതയിലെ നൂറുകണക്കിന് കുട്ടികളുടെയും അധ്യാപകരുടെയും മനസു കൂടിയാണ്. കുട്ടികൾക്ക് ഒരു ദിവസം പുറത്ത് പോകണമെന്നും കോളേജ് ആഗ്രഹം പറഞ്ഞപ്പോൾ ആഷിഖിന് പിന്നൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല നേരെ വിളിച്ചത് മേരി മാതയിലെ  ചെയർമാൻ റഹീസിനെ, ” എന്റെ കുട്ട്യോൾക്ക് കോളേജ് കാണണം ചേട്ടൻമാരോടും ചേച്ചിമാരോടും കൂട്ടുകൂടണം,
 മാഷും മക്കളും വന്നാൽ മതി മേരി മാതയും കുട്ടികളുമിവിടെ കാത്തിരിക്കും വന്നിട്ട് വേഗം പോകരുത് വൈകിട്ടേ ഞങ്ങൾ വിടൂ…യൂണിയൻ അഡ്വൈസറും കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോക്ടർ രാജീവ് തോമസ് അത്രയേ പറഞ്ഞുള്ളൂ.
ബാക്കിയെല്ലാം അപ്പോളേ തുടങ്ങിക്കഴിഞ്ഞു, മാനേജർ ജോർജ് മൈലാടൂർ, പ്രിൻസിപ്പാൾ ഡോക്ടർ മരിയ മാർട്ടിൻ, സൂപ്രണ്ട് ജോയ് ജോസഫ് എല്ലാവരും യൂണിയന് പൂർണ്ണ പിന്തുണയായിരുന്നു. ഒരു ദിവസം കൊണ്ട് ചെയർമാൻ മുഹമ്മദ് റഹീസിന്റെയും വൈസ് ചെയർപേഴ്സൺ പി ആർ ഐശ്വര്യയുടെയും നേതൃത്വത്തിൽ കോളേജ് അലങ്കരിച്ചു കളിപ്പാട്ടങ്ങളൊരുക്കി, അവർക്ക് വേണ്ടി പാടാൻ ആടാൻ എല്ലാം ഫൈൻ ആർട് സെക്രട്ടറി ശ്രീരാഗും ക്യാമ്പസിന്റെ വാനമ്പാടി പാർവതിയും റെഡി. സെമസ്റ്റർഅവധിയായിരുന്നിട്ട് കൂടി   വിദ്യാർത്ഥികളെല്ലാമെത്തി തങ്ങളെക്കാണാനെത്തിയ കൂട്ടുകാർക്കായി ആടിയും പാടിയും സന്തോഷിപ്പിച്ചു.ജൂഡോയും യോഗയും കാണിച്ച് അതിശയിപ്പിച്ചു.
കയ്യടിച്ചും ഒപ്പം പാടിയും തുള്ളിക്കളിച്ചും അവർ ഒരു നല്ല ദിനമുണ്ടാക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.