16 April 2024, Tuesday

Related news

November 29, 2023
November 26, 2023
November 23, 2023
October 5, 2023
July 3, 2023
March 10, 2023
November 29, 2022
September 5, 2022
August 10, 2022
August 10, 2022

കോവിഡ് ബൂസ്​റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നത് വൈറസ് വ്യാപനം കുറക്കുന്നതായി പഠനം

Janayugom Webdesk
October 24, 2021 10:25 am

കോവിഡ് ബൂസ്​റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നത് വൈറസ് വ്യാപനം കുറക്കുന്നതായി പഠനം. ഇസ്രായേലില്‍ കോവിഡ് ഡെല്‍റ്റ വകഭേദം ബാധിച്ച 11,000 പേരു​ടെ സാമ്പിള്‍ പരിശോധന റിപ്പോര്‍ട്ടില്‍ കേന്ദ്രീകരിച്ച്‌ നടന്ന വിശകലനത്തിലാണ് ഈ നിഗമനമെന്ന് റാക് ഹോസ്​പിറ്റല്‍ പത്തോളജി വിഭാഗം മേധാവി ഡോ. സത്യം പര്‍മാര്‍ വ്യക്തമാക്കിയത്.

നിശ്ചിത കാലയളവിനുശേഷം സ്വീകരിക്കുന്ന ബൂസ്​റ്റര്‍ ഡോസ് അണുബാധയേറ്റാലും ഗണ്യമായി വ്യാപനം കുറക്കുന്നതിനൊപ്പം വൈറസ് മൂലം ഉണ്ടാകാനിടയുള്ള അപകടാവസ്ഥകളില്‍നിന്ന് സുരക്ഷ നല്‍കും.കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ഒറ്റ മാര്‍ഗം വാക്​സിന്‍ മാത്രമാണെന്നതാണ് ഇതുവരെയുള്ള അനുഭവം. അപകടകരമായ രോഗാവസ്ഥകളില്‍നിന്നും ആശുപത്രിവാസത്തില്‍ നിന്നും മരണത്തില്‍ നിന്നു പോലും ഇത് സംരക്ഷണം നല്‍കുന്നതായും സത്യം പര്‍മാര്‍ പറഞ്ഞു.
Eng­lish summary;Studies show that tak­ing covid boost­er dos­es reduces the spread of the virus
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.