Web Desk

March 05, 2021, 5:11 pm

ജീവൻ ആപത്തിൽ ! ഓക്സിജനു പകരക്കാരനെ കണ്ടെത്തണമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ഭൂമിയിൽ ജീവന്റെ സാന്നിധ്യം നിലനിർത്താൻ ഉതകുന്ന മറ്റൊരു ജീവ കാണികയെ ഓക്സിജന് പകരം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
Janayugom Online

ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനാധാരം ഓക്സിജനാണ് .വിലമതിക്കാനാകാത്ത പങ്കാണ് ഓക്സിജൻ നിർവഹിക്കുന്നത് .എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന പഠനങ്ങൾ വൻ ആശങ്കകളാണ്‌ ഉണ്ടാക്കുന്നത് .ഭൂമിയിലെ ഓക്സിജിന്റെ അളവ് വളരെ വേഗത്തിൽ കുറയൂന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പഠനങ്ങൾ തെളിയിക്കുന്നത് .നേച്ചർ ജിയോ സയൻസ് പ്രസിദ്ധീകരണത്തിൽ ഭൂമിയുടെ അന്തരീക്ഷ ഓക്സിജന്റെ ഭാവി എന്ന ലേഖനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 100 കോടി വർഷങ്ങൾ മാത്രമായിരിക്കും ഭൂമിയിൽ ഓക്സിജൻ ഉണ്ടായിരിക്കുക എന്നാണ് കണക്ക് .ഈ അവസ്ഥ ഉടനടി സംഭവിക്കേണ്ടതില്ലെന്നും എന്നാൽ സംഭവിച്ചാൽ അത് ചെറിയ സമയം കൊണ്ട് തന്നെ വ്യാപിക്കനിടയുടെന്നും പഠനത്തിൽ ചൂണ്ടി കാട്ടുന്നു .

ഓക്സിജൻ അപ്രത്യക്ഷമാകുന്ന അവസ്ഥ തുടർന്നാൽ 2.4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഓക്സിജൻ രൂപപ്പെടുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തും. ഓക്സിജന്റെ ഭൂമിയിലെ നിലനിൽപ്പ് പ്രവചനാതീതമാണെന്ന് പറയേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഓക്‌സിജന്റെ കുറവ് സംഭവിക്കുന്നത് വളരെ വേഗത്തിലാണ്.അതോടൊപ്പം തന്നെ 2 .4 ബില്യൺ വര്ഷം ഭൗമോപരിതലത്തിൽ നിന്നും സമുദ്രജലം വറ്റിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ആയതിനാൽ തന്നെ ജീവന്റെ സാനിധ്യം നിലനിർത്താൻ കഴിയുന്ന മറ്റൊരു ജീവ കണികയെ തന്നെ കണ്ടെത്തണമെന്നാണ് ശാസ്തജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.
ENGLISH SUMMARY;Studies show that the oxy­gen lev­el in the earth is declin­ing rapidly
YOU MAY ALSO LIKE THIS VIDEO;