October 2, 2022 Sunday

Related news

August 6, 2022
August 5, 2022
April 7, 2022
February 1, 2022
August 27, 2021
August 27, 2021
July 2, 2021
June 14, 2021
June 11, 2021
May 31, 2021

വനനശീകരണം രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2021 8:43 pm

വനനശീകരണം വൈറസ് ‑ബാക്ടീരിയ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങൾ. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ കോവിഡ് വെെറസ് വ്യാപനത്തിനും വനനശീകരണവുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിരവധി മനുഷ്യജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ എബോള, പന്നിപ്പനി, സിക്ക വൈറസ്, സാർസ് മേർസ് എന്നീ പകർച്ചവ്യാധികളുടെ വ്യാപനവും ജെെവവെെവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. 

വ്യാപക വനനശീകരണം ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് രോഗങ്ങൾ പടരുന്നതെന്നാണ് ഫ്രോണ്ടിയേഴ്സ് ഇൻ വെറ്ററിനറി സയൻസ് ജേണലിൽ മാർച്ച് 24 ന് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ പഠനം നടത്തിയ സെർജ് മൊറാണ്ട് വലിയ തോതിലുള്ള വ്യാവസായിക ഉല്പാദന സംരംഭങ്ങൾ വിവിധതരം ജീവജാലങ്ങൾ വസിക്കുന്ന വനമേഖലകളെ നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഏക വിളകൾ മാത്രം കൃഷിചെയ്യുന്ന വാണിജ്യ, വ്യാവസായിക തോട്ടങ്ങളും പുതിയ രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും സൂചിപ്പിക്കുന്നു. വനം വെട്ടിതെളിക്കുന്നത് കൊതുക്, ഈച്ച, മുതലായവ പെരുകുന്നതിനും ഇവയിൽ നിന്നും മൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്കും രോഗാണു വേഗത്തിൽ പടരുന്നതിനും കാരണമാകുന്നു. 

ജൈവവൈവിധ്യമുള്ള ഇടതൂർന്ന വനത്തിലെ മൃഗങ്ങളിലും മറ്റും കണ്ടുവരുന്ന വിവിധതരം രോഗാണുക്കൾ ഒരിക്കലും വനപരിധി വിട്ട് പുറം ലോകത്തേക്ക് എത്താറില്ല. എന്നാൽ വനനശീകരണവും കയ്യേറ്റങ്ങളും സംഭവിക്കുമ്പോൾ ആവാസ വ്യവസ്ഥ നഷ്ടമാകുന്ന കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയും ഇവയുടെ ശരീരത്തിൽ അധിവസിക്കുന്ന രോഗാണുക്കൾ നാട്ടുമൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്കും പകരാൻ ഇടവരുന്നു. ജൈവവൈവിധ്യം ഇല്ലാതാകുന്നതോടെ ആവാസവ്യവസ്ഥ തകിടം മറിയുമ്പോൾ വനജീവികളിൽ ചിലത് അതിജീവനത്തിനായി കാടുവിടുന്നതോടെ ഇവർ രോഗവാഹകരാകുകയും നാട്ട് മൃഗങ്ങളിലും മനുഷ്യരിലും രോഗം പടർത്തുകയും ചെയ്യും. 

കാട് നശിക്കുമ്പോൽ ചിലയിനം ജീവിവർഗങ്ങൾ തുടച്ചുനീക്കപ്പെടുകയും എലി, കൊതുക് പോലുള്ളവ പെരുകുകയും ചെയ്യും. ഇവ മനുഷ്യരിൽ രോഗാണുക്കളെ പരത്തുന്നു. വനനശീകരണം മലേറിയ പടരാനുള്ള സാധ്യതയും വർധിപ്പിച്ചതായി ബ്രസീലിൽ നടത്തിയ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആഫ്രിക്കയിൽ സംഭവിക്കുന്ന വനനശീകരണം എബോളയുടെ ആവിർഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, പരിസ്ഥിതി എന്നിവയുടെ നിലനിൽപ്പിന് വനം നൽകുന്ന സംഭാവന വളരെ വലുതാണെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

Eng­lish Sum­ma­ry : Defor­esta­tion can cause diseases

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.