സ്വകാര്യ റയിൽവേ യാത്രാനിരക്ക് നിയന്ത്രണം പഠനത്തിലെന്ന് മന്ത്രി

Web Desk

ന്യൂഡല്‍ഹി

Posted on September 23, 2020, 4:12 pm

റയിൽവേ സ്വകാര്യവൽക്കരണം ഉറപ്പിച്ച കേന്ദ്രസര്‍ക്കാർ, സ്വകാര്യ ട്രെയിനുകളിലെ യാത്രാനിരക്ക് നിയന്ത്രണത്തിനുള്ള പഠനം തുടങ്ങിയെന്ന് ലോക്‌സഭയെ അറിയിച്ചു. യാത്രാക്കൂലി നിയന്ത്രിക്കാൻ ഒരു പുതിയ സംവിധാനം തന്നെ വികസിപ്പിച്ചെടുക്കുമെന്നാണ് കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയാല്‍ സഭയിൽ മറുപടി നൽകിയത്.

യാത്രക്കാരുടെ ടിക്കറ്റ് നിരക്കുകള്‍ നിര്‍ണയിക്കാൻ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുമെന്ന് റയില്‍വേ ബോര്‍‍ഡ് ചെയര്‍മാൻ വി കെ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേഷം നിലനിൽക്കെയാണ് കണ്ണിൽപ്പൊടിയിടാനുള്ള തന്ത്രമെന്ന നിലയിൽ കേന്ദ്രമന്ത്രി സഭയിൽ പുതിയ അടവ് പ്രയോഗിച്ചത്. സ്വകാര്യ പാസഞ്ചര്‍ ട്രെയിൻ ഓപ്പറേറ്റര്‍മാരെ നിയമാനുസൃതമായ ഒരു സംവിധാനത്തിലാക്കുന്നത് പരിഗണിക്കാനാണ് ആലോചനയെന്നാൻ് മന്ത്രി അറിയിച്ചത്.

റയില്‍വേ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 109 സുപ്രധാന റൂട്ടുകളില്‍ 151 ജോഡി സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആദ്യ ട്രെയിനുകള്‍ 2023 ഏപ്രിലില്‍ ഓടിത്തുടങ്ങും. 2025 മാര്‍ച്ചോടെ 109 റൂട്ടുകളിലും സ്വകാര്യ ട്രെയിനുകള്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ENGLISH SUMMARY: STUDY ABOUT THE TICKET RATE RISE IN RAILWAY

YOU MAY ALSO LIKE THIS VIDEO