7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

കോ​വി​ഡ് ഗു​രു​ത​ര​മാ​യ​വ​രി​ൽ പേ​ശീ​വേ​ദ​ന, ഉ​റ​ക്ക​ക്കു​റ​വ് എന്നിവ കണ്ടെത്തിയതായി പഠനം

Janayugom Webdesk
ലണ്ടൻ
December 16, 2021 1:31 pm

കോ​വി​ഡ് ബാധിച്ച് ഗു​രു​ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. കോ​വി​ഡിന്റെ പ്ര​ഭാ​വം വി​ല​യി​രു​ത്താ​നാ​യി യു​കെ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് റി​സ​ർ​ച്ച് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി വാ​സം ക​ഴി​ഞ്ഞ് 12 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രി​ൽ നേ​രി​യ പു​രോ​ഗ​തി കാ​ണി​ക്കു​ന്ന​ത്. ഇ​വ​രി​ൽ പ​ല​രി​ലും ക​ടു​ത്ത ക്ഷീ​ണം, പേ​ശി​വേ​ദ​ന, ഉ​റ​ക്ക​ക്കു​റ​വ്, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പ​ഠ​ന​ത്തി​ൽ പറയുന്നു.

തു​ട​ർ​ച്ച​യാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് തൊ​ഴി​ൽ വി​പ​ണി​ക​ളെ​യും ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ​യും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. യു​കെ​യി​ൽ ത​ന്നെ അ​ര​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന​ത് ഇ​തി​ൻറെ ഗു​രു​ത​രാ​വ​സ്ഥ മ​ന​സി​ലാ​ക്കു​ന്ന​താ​ണെ​ന്നും ഗ​വേ​ഷ​ക​ർ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡ് ഗു​രു​ത​ര​മാ​യ​വ​രി​ൽ നേ​രി​യ ല​ക്ഷ​ണ​മു​ള്ള​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ അന​ന്ത​ര​ഫ​ല​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. സ്ത്രീ​ക​ളും അ​മി​ത വ​ണ്ണ​മു​ള്ള​വ​രും കോ​വി​ഡി​ന്റെ അന​ന്ത​ര​ഫ​ല​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും സു​ഖം പ്രാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും തെ​ളി​വു​ക​ൾ വ്യക്തമാക്കുന്നു.

eng­lish sum­ma­ry; Study finds mus­cle cramps and drowsi­ness in Covid gurus
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.