ഒരു വീട്ടിലെ ആര്‍ക്കെങ്കിലും കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ മറ്റുളളവര്‍ക്ക് കോവിഡ് ബാധിക്കണമെന്നില്ലെന്ന് പഠനം. ഗാന്ധിനഗര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പോസ്റ്റീവായ അംഗമുളള 80–90% വീടുകളിലും മറ്റു കുടുംബാംഗങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. കുടുംബാംഗങ്ങള്‍ക്കെല്ലാം കോവിഡ് ബാധയുണ്ടായ സംഭവങ്ങളുടെ എണ്ണം കുറവാണ് എന്നും പഠനം അവകാശപ്പെടുന്നു. കുുടുംബാംഗങ്ങളില്‍ വൈറസിനെതിരെ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നതാവാം രോഗബാധയുണ്ടാകാത്തതിന് കാരണമെന്ന് ഡയറക്ടര്‍ ദിലീപ് മാവ് ലങ്കര്‍ പറഞ്ഞു.
ഓരോ വ്യക്തിക്കും പ്രതിരോധ ശേഷി വ്യത്യസ്തമാണ്. വീടിനുളളിലെ ഒരു വ്യക്തിയ്ക്ക് കോവിഡ് ബാധയുണ്ടായാല്‍ ലക്ഷണങ്ങള്‍ പുറത്തു വരാൻ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ എടുക്കും. ഈ സമയം, കുടുംബാംഗങ്ങള്‍ പരസ്പരം ഇടപഴകുന്നു. എന്നിട്ടും എല്ലാവര്‍ക്കും കോവിഡ് ബാധയുണ്ടാകുന്നില്ല. വലിയൊരു ശതമാനം വ്യക്തികള്‍ക്കും ആര്‍ജിത പ്രതിരോധശേഷി ലഭിക്കുന്നതാണ് രോഗം പടര്‍ന്ന് പിടിക്കാതെയിരിക്കാനുളള കാരണം.
ENGLISH SUMMARY: study report about not everyone in a family hit corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.