July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

ഇതിനിത്ര പവറോ ? കണ്ണട വയ്ക്കുന്നവർക്ക് കോറോണ വരാനുള്ള സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്

Janayugom Webdesk
March 11, 2021

കണ്ണട ധരിക്കുന്നവർക്ക് കൊറോണ വരാനുള്ള സാധ്യത കുറവാണെന്ന് പഠന റിപ്പോർട്ട് . കാരണം കണ്ണട ധരിക്കുന്നവർ കണ്ണ് തടവുന്നത് കുറയും .ഈ വിവരം ഇന്ത്യൻ ഗവേഷകർ മെഡ്റെക്സിവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു .304 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലേതാണീ നിഗമനം .223 പുരുഷന്മാരിലും 81 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ഇവരിൽ തന്നെ 19 ശതമാനം പേറും മിക്കപ്പോഴും കണ്ണാടി ധരിക്കുന്നവർ തന്നെയാണ് .പഠനം നാദസ്തിയവരിൽ ഇവരൊക്കെ തന്നെയും ഒരു മണിക്കൂറിൽ ശരാശരി 23 തവണ മുഖത്തും മണിക്കൂറിൽ മൂന്ന് തവണ കണ്ണിലും സ്പർശിച്ചതായി ഗവേഷകർ കണ്ടെത്തി .

ഇൻഡിപെൻഡന്റിന്റെ അഭിപ്രായത്തിൽ, കന്നഡ ധരിച്ചാൽ അല്ലെങ്കിൽ ധരിക്കുന്നവരിൽ കോവിഡ് സാധ്യത രണ്ട മുതൽ മൂന്ന് മടങ് വരെ കുറവാണെന്നാണ് റിപ്പോർട്ട് . കൊറോണ വൈറസ് പകരാനുള്ള പ്രധാന മാർഗ്ഗം മലിനമായിട്ടുള്ള കൈകളും ‚കണ്ണുകൾ , മൂക്ക് അല്ലെങ്കിൽ വായ എന്നീ ഭാഗങ്ങളിൽ നിന്നുമാണ് . സ്പർശനം മൂലമാണ് ഇത് പ്രധാനമായും പകരുന്നത് .

എന്നാൽ കന്നഡ സ്ഥിരമായി ഉപയോഗിക്കുന്നവർ കണ്ണുകളിൽ തൊടുന്നത് കുറയും .അങ്ങനെവരുമ്പോൾ കോവിഡ് വരാനുള്ള സാധ്യതയും കുറയും .എട്ട് മണിക്കൂർ കണ്ണട ധരിക്കുന്നവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.കൊറോണ വൈറസ് കണ്ണിലേക്ക് കടക്കാതിരിക്കാൻ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്ന ആളുകളോട് ഗ്ലാസുകളിലേക്ക് മാറണമെന്ന് നേരത്തെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

നാഞ്ചാങ് സർവകലാശാലയിലെ ദി സെക്കൻഡ് അഫിലിയേറ്റഡ് ഹോസ്പിറ്റലിലെ ഗവേഷകരുടെ സംഘം, വൈറസ് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ബാധിക്കുന്നതിനും സഹായകമാകുന്ന സ്വീകർത്താക്കൾ കണ്ണുകളിൽ കാണപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിനുള്ള SARS-CoV­‑2 ന്റെ ഒരു പ്രധാന മാർഗമാണ് കണ്ണുകൾ. എന്നാൽ കണ്ണടകൾ ഇതിനെ ചെറുക്കാൻ ഒരു സംരക്ഷണമായി പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ.

eng­lish summary;study report ‚peo­ple who wear glass­es are less like­ly to get corona
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.