ഗോമൂത്രം നൽകുന്നത് കടുത്ത പ്രത്യാഘാതം; പഠന റിപ്പോർട്ട് പുറത്ത്

Web Desk
Posted on January 31, 2019, 8:00 pm

ഗോമൂത്രം ആഗോളതാപനത്തിന് കാരണമാകുന്നതായി റിപ്പോർട്ട്. അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, നിക്കരാഗ്വ, ട്രിനിഡാഡ് ആന്റ് ടൊബാഗോ എന്നീ രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ആണ് പഠനങ്ങള്‍ പുറത്തുവിട്ടത്.

കന്നുകാലികളുടെ മൂത്രത്തില്‍ നിന്ന് പുറത്തുവരുന്ന നൈട്രസ് ഓക്‌സൈഡ് എന്ന വാതകം കാര്‍ബണ്‍ ഡയോക്‌സൈഡിനേക്കാള്‍ 300 ഇരട്ടി ഹാനികരമാണ്. മാത്രമല്ല, പശുമൂത്രം ജൈവിക സത്ത നഷ്ടപ്പെട്ട മണ്ണുള്ള പുല്‍മേടുകളില്‍ ഉപയോഗിക്കുമ്പോള്‍ മൂന്നിരട്ടിയാണ് ആഘാതം.

ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ പശുമൂത്രവും ചാണകവും ഒരുമിച്ച് ചേര്‍ത്ത് വളമായി ഉപയോഗിക്കുന്ന രീതി കാലങ്ങളായി പിന്തുടരുന്നുണ്ട്. ഇത് കടുത്ത പാരിസ്ഥിതിക ആഘാതങ്ങളാകും നൽകുക എന്നും പഠനത്തിൽ പറയുന്നു. മാത്രവുമല്ല അതുനിമിത്തം വരാനിരിക്കുന്ന കർഷകരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.